വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍...... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നാം ഇവിടെ ജീവിക്കുന്നു ..എന്നാല്‍ ഇപ്പോള്‍ ഉള്ള ജീവിതമോ കൊടും ചൂടിലും തണുപ്പിലും മരു ഭൂമിയിലെ എണ്ണ പാടത്തില്‍ എല്ലാം ഒരു ഓര്‍മയായി കഴിയുന്ന എനിക്ക് ഒരു സ്വാന്തനമാണ് നിങ്ങളെ പോലുള്ളവര്‍ ..പരിജയപെടുന്നവരുടെ മനസ്സില്‍ സ്നേഹം കൊണ്ട് ഇതിഹാസം തീര്‍ക്കുന്ന ഒരു നല്ല മനുഷ്യന് എന്ന് വേണമെങ്കില്‍ പറയാം ..